സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 40,000 രൂപ അടിസ്ഥാന ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി 21-ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും.
തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 21-ന് തൃശ്ശൂരിൽ വെച്ച് നഴ്സുമാർ ഒരു സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേ ദിവസം, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്ക് ഹാജരാകുകയുള്ളൂ.
കഴിഞ്ഞ ഏഴ് വർഷമായി ആരോഗ്യ മേഖലയിൽ ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്ന് യു.എൻ.എ ചൂണ്ടിക്കാട്ടുന്നു. 2016-ൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ സമർപ്പിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ലഭിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
ഈ റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. അഞ്ച് വർഷമായി യു.എൻ.എ യുടെ പ്രധാന ആവശ്യം 40,000 രൂപ അടിസ്ഥാന ശമ്പളമാക്കുക എന്നതാണ്.
Post a Comment