ആർക്കൊക്കെ DHA ലേസർ ടെക്നീഷ്യൻ ആകാം? DHA ലേസർ ടെക്നീഷ്യൻ ലൈസൻസ് ലഭിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

  • യോഗ്യതയുള്ള പ്രൊഫഷണലുകൾ: DHA ലൈസൻസുള്ള രജിസ്റ്റേർഡ് നഴ്സ് (RN), അസിസ്റ്റന്റ് നഴ്സ് (AN), അല്ലെങ്കിൽ ബ്യൂട്ടി തെറാപ്പിസ്റ്റ്.

  • പ്രവൃത്തി പരിചയം: ഡെർമറ്റോളജി, ഈസ്തെറ്റിക്സ് അല്ലെങ്കിൽ ലേസർ നടപടിക്രമങ്ങളിൽ മുൻപരിചയം ഉള്ളത് നല്ലതാണ്. എന്നാൽ നിങ്ങൾ ചെയ്യുന്ന ലേസർ ട്രെയിനിങ് കോഴ്സിൽ ഹാൻഡ്‌സ്-ഓൺ ട്രെയിനിങ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുൻപരിചയം നിർബന്ധമില്ല.

  • ട്രെയിനിങ്: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള DHA അപ്രൂവ്ഡ് ലേസർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയിരിക്കണം.

2. ആവശ്യമായ യോഗ്യതകളും കോഴ്സുകളും

  • ലേസർ ട്രെയിനിങ് കോഴ്സ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഈസ്തെറ്റിക്സ് (IMA) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓൺ ലേസർ സർട്ടിഫിക്കേഷൻ (NCLC) പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ചെയ്യണം (ഏകദേശം 5,500 – 7,000 AED ചിലവ് വരും).

  • നിലവിൽ DHA ലൈസൻസ് ഉള്ളവരാണെങ്കിൽ: നിങ്ങളുടെ ട്രെയിനിങ് കോഴ്സിൽ 10 ഹാൻഡ്‌സ്-ഓൺ ട്രെയിനിങ് കേസുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് പ്രവൃത്തി പരിചയത്തിന്റെ ആവശ്യമില്ല.

  • DHA ലൈസൻസ് ഇല്ലാത്തവരാണെങ്കിൽ: ബന്ധപ്പെട്ട യോഗ്യതയും (RN, AN, Beauty Therapist), അനുബന്ധ മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയവും, ലേസർ ട്രെയിനിങ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

3. അപേക്ഷിക്കേണ്ട ഘട്ടങ്ങൾ (Steps to Apply)

  • ഘട്ടം 1: ട്രെയിനിങ് പൂർത്തിയാക്കുക: DHA അംഗീകൃത ലേസർ ട്രെയിനിങ് പ്രോഗ്രാം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുക.

  • ഘട്ടം 2: ഡാറ്റാഫ്ലോ വെരിഫിക്കേഷൻ: നിലവിൽ DHA ഉള്ളവർക്ക് ലേസർ സർട്ടിഫിക്കറ്റ് മാത്രം ഡാറ്റാഫ്ലോ ചെയ്താൽ മതി (ഫീസ്: ~330 AED). പുതിയ അപേക്ഷകർക്ക് മുഴുവൻ രേഖകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതുണ്ട് (ഫീസ്: ~1,400 AED). വ്യാജരേഖകൾ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

  • ഘട്ടം 3: പ്രോമെട്രിക് എക്സാം: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പാസാകണം. ലോകത്തെവിടെയുമുള്ള പ്രോമെട്രിക് സെന്ററിൽ എഴുതാം. ഫീസ്: 180 USD (പരമാവധി 3 അവസരങ്ങൾ).

  • ഘട്ടം 4: ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് (GSC): ദുബായിൽ ജോലി ചെയ്യുന്നവർ DHA Sheryan Portal വഴി അപേക്ഷിക്കുക (ഫീസ്: ~520 AED).

  • ഘട്ടം 5: ലൈസൻസ് അപ്‌ഗ്രേഡിന് അപേക്ഷിക്കുക: DHA പ്രൊഫഷണൽ ലൈസൻസിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് കോഴ്സ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് കോപ്പി, എക്സ്പീരിയൻസ് ലെറ്റർ, ഗുഡ് സ്റ്റാൻഡിങ്, ഡാറ്റാഫ്ലോ റിപ്പോർട്ട് തുടങ്ങിയവ സമർപ്പിക്കുക (ഏകദേശം 5-7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ശരിയാകും).

  • ഘട്ടം 6: ജോലി ആരംഭിക്കുക: എലിജിബിലിറ്റി ലെറ്റർ ലഭിച്ചുകഴിഞ്ഞാൽ പുതിയ ലേസർ ക്ലിനിക്കുകളിൽ ജോലിക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസിൽ 2 വർഷത്തിൽ കൂടുതൽ ഗ്യാപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രധാന ഫീസുകൾ ഒറ്റനോട്ടത്തിൽ:

  • ലേസർ ട്രെയിനിങ് കോഴ്സ്: 5,000 – 7,000 AED

  • ഡാറ്റാഫ്ലോ വെരിഫിക്കേഷൻ: 330 AED – 1,400 AED

  • DHA പ്രോമെട്രിക് എക്സാം: 180 USD

  • ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ്: ~ 520 AED

  • DHA ആപ്ലിക്കേഷൻ ഫീസ്: 220 AED

സഹായങ്ങൾ ആവശ്യമുണ്ടോ? നിങ്ങളുടെ ലൈസൻസ് സംബന്ധിച്ച സംശയങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി Nursing Manthra വാട്സാപ്പ് നമ്പറുകളിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post