ഒമാനിൽ (Oman) ഒരു രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) അപ്രൂവലും ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ (OMSB) പരീക്ഷയും പാസാകേണ്ടതുണ്ട്. ഇന്ത്യൻ നഴ്സുമാർക്ക് (BSc Nursing / GNM) ഒമാനിലെ പ്രൈവറ്റ് മേഖലയിൽ ജോലി നേടാനുള്ള പ്രധാന നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:

1. അടിസ്ഥാന യോഗ്യതയും പ്രവൃത്തി പരിചയവും (Eligibility & Experience): നഴ്സുമാർക്ക് ഒമാനിൽ അപേക്ഷിക്കുന്നതിനായി നിർബന്ധിത പ്രവൃത്തി പരിചയം ആവശ്യമാണ്:

  • BSc Nursing ബിരുദം: കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.

  • GNM ഡിപ്ലോമ: കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം.(ശ്രദ്ധിക്കുക: ഇതിൽ ഇന്റേൺഷിപ്പോ ക്ലിനിക്കൽ പ്ലേസ്മെന്റുകളോ എക്സ്പീരിയൻസ് ആയി പരിഗണിക്കില്ല. പോസ്റ്റ് ബേസിക് (PBBSc) ചെയ്തവർ അവരുടെ മുൻപുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതുണ്ട്).

2. MOH രജിസ്ട്രേഷൻ (Health Practitioner Registration): ഒമാനിൽ ജോലി തേടുന്നവർ ആദ്യമായി MOH-ന്റെ ഇ-സർവീസ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. രേഖകൾ പരിശോധിച്ച് അപ്രൂവലായ ശേഷം നിങ്ങൾക്ക് ഇതിൽ നിന്നും ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. ഈ ഘട്ടത്തിന് നിലവിൽ ഫീസുകളില്ല.

3. ഡാറ്റാഫ്ലോ വെരിഫിക്കേഷൻ (DataFlow - PSV): നിങ്ങളുടെ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ഡാറ്റാഫ്ലോ പോർട്ടൽ വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം. മുൻപ് മറ്റേതെങ്കിലും ഗൾഫ് രാജ്യത്തിനായി ഡാറ്റാഫ്ലോ ചെയ്തിട്ടുണ്ടെങ്കിൽ അത് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാവുന്നതാണ്.

4. OMSB നഴ്സിംഗ് പരീക്ഷ (Pearson VUE): മുൻപ് ഒമാൻ പ്രോമെട്രിക് എന്നായിരുന്നു പരീക്ഷ അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ OMSB പരീക്ഷകൾ Pearson VUE വഴിയുമാണ് നടത്തുന്നത്. ബിരുദധാരികൾക്ക് 'OEN-BSN' പരീക്ഷയും, ഡിപ്ലോമക്കാർക്ക് 'OEN-Diploma' പരീക്ഷയുമാണ് എഴുതേണ്ടത്.

  • ഇന്ത്യയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ (Pearson VUE centers) ഇത് എഴുതാവുന്നതാണ്.

  • പരീക്ഷയ്ക്ക് പോകുമ്പോൾ ഒറിജിനൽ പാസ്‌പോർട്ട് നിർബന്ധമാണ്.

5. MOH അസെസ്സ്മെന്റ് (Interview/Viva) & ലൈസൻസിംഗ്: Pearson പരീക്ഷ പാസായതുകൊണ്ട് മാത്രം ലൈസൻസ് ലഭിക്കില്ല. നിങ്ങൾ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ആശുപത്രി (Employer) വഴി MOH നടത്തുന്ന ഒരു ഇന്റർവ്യൂ അല്ലെങ്കിൽ വൈവ (Viva) നിങ്ങൾ പാസാകണം. (ഇതിനായുള്ള ഫീസ് ഏകദേശം 50 OMR ആണ്). വൈവ വിജയകരമായി പൂർത്തിയാക്കിയ ശേഷം, എംപ്ലോയർ വഴി പോലീസ് ക്ലിയറൻസ്, BLS, ഇൻഷുറൻസ് എന്നിവ സമർപ്പിച്ച് നിങ്ങളുടെ ലൈസൻസ് ഇഷ്യു ചെയ്യാവുന്നതാണ്. (ഇതിനായുള്ള ഫീസും 50 OMR ആണ്).

കൂടുതൽ വിവരങ്ങൾക്കും ഒമാൻ പരീക്ഷകളുടെ സ്റ്റഡി മെറ്റീരിയലുകൾക്കുമായി Nursing Manthra വാട്സാപ്പ് നമ്പറുകളിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post