ഷാർജയിൽ (Sharjah) ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ പ്രൊഫഷണലുകൾക്കും വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണിത്. ഷാർജ ഹെൽത്ത് അതോറിറ്റി (SHA) തങ്ങളുടെ ലൈസൻസിംഗ് നിയമങ്ങളിൽ പുതിയ മാറ്റം വരുത്തിയിരിക്കുകയാണ്.

പുതിയ അറിയിപ്പ് പ്രകാരം, മുൻപുണ്ടായിരുന്ന ട്രാൻസ്ഫർ ഗ്രേസ് പിരീഡ് (Transfer Grace Period) അവസാനിച്ചു. അതിനാൽ ഇനി മുതൽ DHA എലിജിബിലിറ്റി ലെറ്ററോ (Eligibility Letter) MOHAP ഇവാലുവേഷൻ ലെറ്ററോ (Evaluation Letter) മാത്രം ഉപയോഗിച്ച് നേരിട്ട് SHA-യിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. പുതിയ നിയമത്തിലെ പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. എലിജിബിലിറ്റി / ഇവാലുവേഷൻ ലെറ്റർ മാത്രമുള്ളവർ എന്ത് ചെയ്യണം? നിങ്ങൾ DHA അല്ലെങ്കിൽ MOHAP പരീക്ഷ പാസായി എലിജിബിലിറ്റി/ഇവാലുവേഷൻ ലെറ്റർ കയ്യിലുള്ള ആളാണെങ്കിലും, ഇതുവരെ ആ ലൈസൻസ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ (ജോലിക്ക് കയറിയിട്ടില്ലെങ്കിൽ), ഷാർജയിൽ ജോലി ചെയ്യാനായി SHA-യുടെ പ്രത്യേക അസെസ്സ്മെന്റ് പരീക്ഷ (SHA Assessment Exam) എഴുതേണ്ടി വരും. (മറ്റേതെങ്കിലും രീതിയിൽ നിങ്ങൾക്ക് എക്സാം ഇളവിന് അർഹതയുണ്ടെന്ന് SHA സ്ഥിരീകരിച്ചാൽ മാത്രമേ പരീക്ഷ ഒഴിവാക്കാൻ സാധിക്കൂ).

2. ആക്ടിവ് ലൈസൻസ് ഉള്ളവർക്ക് എക്സാം ഇളവ് (Exam Exemption) ലഭിക്കുമോ?അതെ. നിങ്ങളുടെ കൈവശം നിലവിൽ വാലിഡ് ആയ (Active) DHA, DOH (അബുദാബി) അല്ലെങ്കിൽ MOHAP പ്രൊഫഷണൽ ലൈസൻസ് ഉണ്ടെങ്കിൽ, അതേ പ്രൊഫഷണൽ ടൈറ്റിലിൽ തന്നെ SHA-യിലേക്ക് അപേക്ഷിക്കുമ്പോൾ 'ലൈസൻസ് റെക്കഗ്നിഷൻ' (Licence Recognition) വഴി പരീക്ഷാ ഇളവിനായി അപേക്ഷിക്കാവുന്നതാണ്.


3. ലൈസൻസ് ക്യാൻസൽ ചെയ്തവർക്കോ കാലാവധി കഴിഞ്ഞവർക്കോ ഉള്ള നിയമം:
നിങ്ങളുടെ DHA, DOH അല്ലെങ്കിൽ MOHAP പ്രൊഫഷണൽ ലൈസൻസ് ക്യാൻസൽ ചെയ്യുകയോ കാലാവധി കഴിയുകയോ ചെയ്തിട്ട് 6 മാസത്തിനുള്ളിൽ ആണെങ്കിൽ, യു.എ.ഇ ലൈസൻസ് റെക്കഗ്നിഷൻ നിയമപ്രകാരം പരീക്ഷാ ഇളവിനായി SHA-യിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • നിങ്ങളുടെ കൈവശമുള്ളത് വെറുമൊരു എലിജിബിലിറ്റി ലെറ്റർ ആണോ അതോ ആക്ടിവ് പ്രൊഫഷണൽ ലൈസൻസ് ആണോ എന്ന് കൃത്യമായി ഉറപ്പുവരുത്തുക.

  • വിദ്യാഭ്യാസ രേഖകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, 6 മാസത്തിൽ താഴെ പഴക്കമുള്ള ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് (Good Standing Certificate), DataFlow റിപ്പോർട്ട് എന്നിവ കൃത്യമായി തയ്യാറാക്കി വെക്കുക.

  • SHA അസെസ്സ്മെന്റ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം, ഷാർജയിലെ ഒരു ക്ലിനിക്ക് അല്ലെങ്കിൽ ആശുപത്രി വഴി അന്തിമ പ്രൊഫഷണൽ ലൈസൻസ് ഇഷ്യു ചെയ്താൽ മാത്രമേ നിങ്ങൾക്ക് ജോലി ആരംഭിക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കും SHA ലൈസൻസിംഗ് നടപടിക്രമങ്ങളിലെ സഹായങ്ങൾക്കുമായി Nursing Mantra വാട്സാപ്പ് നമ്പറുകളിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post