യു.എ.ഇയിൽ (ദുബായ് DHA, അബുദാബി DOH, ഷാർജ SHA, MOHAP) ജനറൽ പ്രാക്ടീഷണർ (GP), സ്പെഷ്യലിസ്റ്റ്, അല്ലെങ്കിൽ കൺസൾട്ടന്റ് ഡോക്ടറായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ യു.എ.ഇയുടെ പുതിയ മെഡിക്കൽ നിയമപ്രകാരം (PQR), വിദേശ രാജ്യങ്ങളിലെ ചില പ്രത്യേക ലൈസൻസുകളോ പരീക്ഷാ ഫലങ്ങളോ ഉള്ളവർക്ക് യു.എ.ഇയിലെ ലൈസൻസിംഗ് പരീക്ഷകളിൽ നിന്നും ഇളവ് (Exam Exemption) ലഭിക്കാൻ അവസരമുണ്ട്.

പ്രധാന എക്സാം ഇളവുകൾ താഴെ പറയുന്നവയാണ്:

1. ജനറൽ പ്രാക്ടീഷണർമാർക്ക് (General Practitioner): താഴെ പറയുന്ന വിദേശ പരീക്ഷകൾ പൂർണ്ണമായും പാസായവർക്ക് GP പരീക്ഷയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്:

  • യുകെ (UK): PLAB പരീക്ഷയുടെ രണ്ടു ഘട്ടങ്ങളും (I & II) പാസാകണം.

  • യു.എസ്.എ (USA): USMLE പരീക്ഷയുടെ Part III വരെ പാസാകണം.

  • ഓസ്‌ട്രേലിയ: AMC പരീക്ഷയുടെ MCQ, Clinical എന്നീ രണ്ടു ഘട്ടങ്ങളും പാസാകണം.

  • കാനഡ: LMCC പാസായവർക്ക്.

  • യു.എ.ഇ (UAE): EMREE പരീക്ഷ പാസായവർക്ക്.(ശ്രദ്ധിക്കുക: PLAB 1, USMLE Step 1 അല്ലെങ്കിൽ 2, AMC MCQ എന്നിവ മാത്രം പാസായവർക്ക് എക്സാം ഇളവ് ലഭിക്കില്ല).

2. സ്പെഷ്യലിസ്റ്റ് & കൺസൾട്ടന്റ് ഡോക്ടർമാർക്ക്: അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത Tier 1 അല്ലെങ്കിൽ Tier 2 സ്പെഷ്യാലിറ്റി യോഗ്യതകൾ ഉള്ളവർക്ക് സ്പെഷ്യലിസ്റ്റ്/കൺസൾട്ടന്റ് പരീക്ഷകളിൽ ഇളവ് ലഭിക്കാം. കൺസൾട്ടന്റ് കാറ്റഗറിയിൽ വരുന്നവർക്ക് 10 വർഷത്തിലധികം പ്രവൃത്തി പരിചയവും മെഡിക്കൽ പ്രസിദ്ധീകരണങ്ങളും (Publications) ആവശ്യമാണ്.(ഇന്ത്യൻ MD/MS/DNB ബിരുദങ്ങൾക്ക് നേരിട്ട് എക്സാം ഇളവ് ലഭിക്കണമെന്നില്ല; ഇതിന് നിങ്ങളുടെ സ്പെഷ്യാലിറ്റിയും എക്സ്പീരിയൻസും അടിസ്ഥാനമാക്കി പ്രത്യേക അസെസ്സ്മെന്റ് ആവശ്യമാണ്).

പ്രത്യേകം ശ്രദ്ധിക്കുക: പ്രാക്ടീസിൽ 3 വർഷത്തിൽ കൂടുതൽ ഗ്യാപ് ഉണ്ടാകാൻ പാടില്ല. കൂടാതെ എക്സാം ഇളവ് ലഭിച്ചാലും സർട്ടിഫിക്കറ്റുകളുടെ ഡാറ്റാഫ്ലോ വെരിഫിക്കേഷൻ (PSV), ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് ലൈസൻസിംഗ് നടപടിക്രമങ്ങൾ നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കും യു.എ.ഇ ലൈസൻസിംഗ് നടപടിക്രമങ്ങളിലെ സഹായങ്ങൾക്കുമായി Nursing Manthra വാട്സാപ്പ് നമ്പറുകളിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post