ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ന്യൂഡൽഹി, മറ്റ് പ്രമുഖ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് നഴ്സിംഗ് ഓഫീസർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നഴ്സിംഗ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. ഏകദേശം 3500-ൽ അധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തസ്തികയുടെ വിവരങ്ങൾ
തസ്തിക: നഴ്സിംഗ് ഓഫീസർ മൊത്തം ഒഴിവുകൾ: 3500+
പങ്കെടുക്കുന്ന പ്രധാന സ്ഥാപനങ്ങൾ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഭോപ്പാൽ (33) ബിലാസ്പുർ-റായ് (10) ജിപ്മെർ-പുതുച്ചേരി (8) എൻഐടിആർഡി, ഡൽഹി (3) എഐഐപിഎംആർ, മുംബൈ (1)
യോഗ്യതാ മാനദണ്ഡങ്ങൾ
ബി.എസ് സി (ഓണേഴ്സ്) നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ് ബിരുദം. അല്ലെങ്കിൽ ബി.എസ്.സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സ് & മിഡ്വൈഫ് ആയി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ (GNM) ഡിപ്ലോമ. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സ് & മിഡ്വൈഫ് ആയി രജിസ്ട്രേഷൻ. രജിസ്ട്രേഷന് ശേഷം, കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി
18 മുതൽ 30 വയസ്സ് വരെ. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
ശമ്പളം
പേ ബാൻഡ്: ₹9,300 - ₹34,800 ഗ്രേഡ് പേ: ₹4,600 (7th CPC പ്രകാരം പേ ലെവൽ 7)
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി: ₹3000 SC / ST / EWS: ₹2400 ഭിന്നശേഷിക്കാർ (PwD): ഫീസ് ബാധകമല്ല. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം.
പ്രധാന തീയതികൾ (പത്രവാർത്ത പ്രകാരം)
പ്രാഥമിക പരീക്ഷ: ഓഗസ്റ്റ് 14 മെയിൻ പരീക്ഷ: ഓഗസ്റ്റ് 27 (കുറിപ്പ്: തീയതികളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.)
Post a Comment