ദുബായിലെ മികച്ച ഹോസ്പിറ്റലുകളിലും ഡെന്റൽ ക്ലിനിക്കുകളിലും ഒരു ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അതിനുള്ള ആദ്യ പടിയാണ് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) ലൈസൻസ് നേടുക എന്നത്. ഈ ലൈസൻസ് നേടുന്നതിനുള്ള ഓരോ ഘട്ടവും വിശദമായി താഴെ നൽകുന്നു.
Dental Assistant Eligibility Criteria
DENTIST (BDS/DDS/DMD): പ്രവൃത്തിപരിചയം: പുതിയതായി പഠിച്ചിറങ്ങിയവർക്ക് (കഴിഞ്ഞ 2 വർഷത്തിനുള്ളിൽ) പ്രവൃത്തിപരിചയം ആവശ്യമില്ല. 2 വർഷത്തിൽ കൂടുതൽ ഗ്യാപ്പ് ഉണ്ടെങ്കിൽ, 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
Dental Assistant /NURSE /ഹൈജീനിസ്റ്റ് ഡിപ്ലോമ: യോഗ്യത: കുറഞ്ഞത് 2 വർഷത്തെ കോഴ്സ് ഡിപ്ലോമ. പ്രവൃത്തിപരിചയം: പഠനശേഷം ഗ്യാപ്പ് ഇല്ലെങ്കിൽ പ്രവൃത്തിപരിചയം വേണ്ട. 2 വർഷത്തിൽ കൂടുതൽ ഗ്യാപ്പ് ഉണ്ടെങ്കിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
NURSE (B.Sc/GNM): യോഗ്യത: നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ. പ്രവൃത്തിപരിചയം: ഡെന്റൽ അസിസ്റ്റന്റ് ടൈറ്റിലിലേക്ക് മാറാൻ കുറഞ്ഞത് ആറ് (6) മാസത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ആവശ്യമായ രേഖകൾ തയ്യാറാക്കുക
പാസ്‌പോർട്ട് കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലത്തിൽ) വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (ഡിഗ്രി, ഡിപ്ലോമ) ട്രാൻസ്ക്രിപ്റ്റ് / മാർക്ക് ഷീറ്റ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നാട്ടിലെ ലൈസൻസ് / രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഗുഡ് സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റ് ഹയർ സെക്കൻഡറി (പ്ലസ് ടു) സർട്ടിഫിക്കറ്റ്
ഷെരിയാൻ പോർട്ടൽ രജിസ്‌ട്രേഷനും സെൽഫ് അസസ്സ്‌മെന്റും
ഘട്ടം 4: DATAFLOW VERIFICATION (PSV)
ഫീസ്: ഏകദേശം 1100 ദിർഹം ആണ് ഫീസ്. സ്ഥാപനത്തിന്റെ നില: നിങ്ങളുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പറയുന്ന ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അടച്ചുപൂട്ടിയ സ്ഥാപനമാണെങ്കിൽ വെരിഫിക്കേഷൻ പൂർത്തിയാകാൻ സാധിക്കില്ല. വ്യാജ രേഖകൾ: ഒരു കാരണവശാലും വ്യാജ രേഖകൾ നൽകരുത്. ഡാറ്റാഫ്ലോ നെഗറ്റീവ് ആയാൽ ഗൾഫ് രാജ്യങ്ങളിൽ എവിടെയും ജോലി ചെയ്യാൻ സാധിക്കാത്ത വിധം വിലക്ക് വരാൻ സാധ്യതയുണ്ട്.
ഘട്ടം 5: DHA പ്രൊമെട്രിക് പരീക്ഷ പാസാകുക
പരീക്ഷാ ഫീസ്: 240 യു.എസ്. ഡോളർ ചോദ്യങ്ങൾ: 150 സമയം: 3 മണിക്കൂർ വിജയശതമാനം: 60% സിലബസ്: ഡെന്റൽ അനാട്ടമി, ഇൻഫെക്ഷൻ കൺട്രോൾ, ഡെന്റൽ മെറ്റീരിയൽസ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും.
പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സഹായം വേണോ? നഴ്സിംഗ് മന്ത്രയുടെ DHA പ്രൊമെട്രിക് സ്റ്റഡി മെറ്റീരിയലുകൾ നിങ്ങളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുക.
ഘട്ടം 6: DHA ELIGIBILITY LETTER
ഘട്ടം 7: ദുബായിൽ ജോലി കണ്ടെത്തുക
എവിടെയൊക്കെ അപേക്ഷിക്കാം: സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡെന്റൽ ക്ലിനിക്കുകൾ. ശമ്പളം: തുടക്കത്തിൽ 4,000 മുതൽ 8,000 ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാം.
ഘട്ടം 8: ലൈസൻസ് ആക്റ്റിവേഷനും വിസയും
ലൈസൻസ് ആക്റ്റിവേഷൻ: നിങ്ങളുടെ എലിജിബിലിറ്റി ലെറ്റർ ഉപയോഗിച്ച് തൊഴിലുടമ ലൈസൻസ് ആക്റ്റിവേറ്റ് ചെയ്യും. ഇതിന്റെ ഫീസ് 1,020 ദിർഹം ആണ് (സാധാരണയായി കമ്പനി അടയ്ക്കും). എംപ്ലോയ്‌മെന്റ് വിസ: കമ്പനി നിങ്ങൾക്ക് വിസ നൽകും. ഇതിനായി യു.എ.ഇ-യിൽ ഒരു മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. എമിറേറ്റ്സ് ഐഡി: വിസ സ്റ്റാമ്പ് ചെയ്ത ശേഷം എമിറേറ്റ്സ് ഐഡിക്ക് അപേക്ഷിക്കുക.
How to do DHA Nursing Licensing Process
https://nursingmanthra.com/dha-nursing-license-application-process/
Post a Comment